Header Ads

ad728
  • Breaking News

    റേഷന്‍; ഈ മാസത്തെ വിഹിതം 30-09-2021 (നാളെ )നകം കൈപ്പറ്റണം




    ഈ മാസത്തെ റേഷൻ വിഹിതം ഇനിയും വാങ്ങാത്തവർ ഈ മാസം 30നകം തന്നെ കൈപ്പറ്റണം.

     
    ഈമാസം വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളുടെ അളവ്

    ✅ മഞ്ഞ കാർഡ്; 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും, ഒരു പാക്കറ്റ് ആറ് രൂപക്കും, ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

    ✅ പിങ്ക് കാർഡ്; ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കിലും, കാർഡിന് അനുവദിച്ച ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് ഒരു കിലോ കുറച്ച് അതിനു പകരം ഒരു പാക്കറ്റ് ആട്ട എട്ട് രൂപക്കും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

    ✅ നീല കാർഡ്; ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കിലും, ആട്ട സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ 17 രൂപ നിരക്കിലും ലഭിക്കും. സ്പെഷ്യൽ അരി കാർഡിന് 5 കിലോ 15 രൂപ നിരക്കിൽ ലഭിക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728