Header Ads

ad728
  • Breaking News

    ഭിന്നശേഷികാർക്ക് സ്ഥാനക്കയറ്റം: മർഗരേഖയ്ക്ക് നിർദ്ദേശം




    ഭിന്നശേഷിക്കാർക്കു സർക്കാർ സ്ഥാപനങ്ങളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട മർഗരേഖ രൂപപ്പെടുത്താൻ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി നിർദ്ദേശിച്ചു. 4 മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് നിർദ്ദേശം. സ്ഥാനക്കയത്തിൽ ഭിന്നശേഷിക്കാർക്ക് സംവരണത്തിന് അർഹതയുണ്ടെന്ന കർണാടക ഹൈക്കോടതി വിധിയിൽ വിശദീകരണം തേടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.         

    കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്കു സ്ഥാനക്കയത്തിനു സംവരണം നൽകണമെന്ന  വിധി പല സംസ്ഥാനങ്ങളും നടപ്പാക്കുന്നില്ലെന്നു കാട്ടിയുള്ള വിവിധ കോടതിയലഷ്യ ഹർജികളും ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. കണ്ണൂർ നാറാത്ത് യു പി സ്കൂൾ അധ്യാപകനുമായ കെ.എൻ. ആനന്ദും ഈ ആവശ്യവുമായി ഹർജി നൽകിയിരുന്നു.

       

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728