Header Ads

ad728
  • Breaking News

    2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക' എന്നതാണ്

    ഇന്ന് ഹൃദയദിനം

    2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക' എന്നതാണ്

    29.09.2021

    ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ പ്രാണനെ താങ്ങിനിർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽനിന്ന് സംരക്ഷിക്കാം. സെപ്റ്റംബർ 29 നിങ്ങളുടെ ഹൃദയത്തിനുമാത്രമായ ദിനമാണ്.


    ഹൃദയധമനീരോഗങ്ങൾമൂലം ഭൂമുഖത്തും 18.6 ദശലക്ഷംപേർ വർഷംപ്രതി മരണമടയുകയാണ്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികൾക്ക് കോവിഡ്19 മഹാമാരി ഏറെ വിനാശം വിതച്ചു. കോവിഡ് ബാധിച്ച് മരിച്ചവരിൽ സിംഹഭാഗവും ഹൃദ്രോഗികൾതന്നെ.

    ഹൃദ്രോഗതീവ്രതയിലും മിക്കവരും കോവിഡ് പകർച്ചവ്യാധിയെ പേടിച്ച് വീടുകളിൽ ഒതുങ്ങിക്കൂടി. ആശുപത്രികളിൽ പോകാനോ മരുന്നുകൾ കൃത്യമായി കഴിക്കാനോ പലരും ഭയന്നു. അനന്തരഫലമായി ഹൃദ്രോഗികളുടെ എണ്ണം കൂടി. ലോകഹൃദയദിനം ആരംഭിച്ചിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞു. 2000ത്തിൽ തുടങ്ങിയ 'വേൾഡ് ഹാർട്ട് ഡേ' ഓരോ വർഷവും വിവിധ പ്രതിരോധ വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിർത്താനും നിങ്ങൾ അനുവർത്തിക്കേണ്ട പ്രതിരോധ നടപടികൾ മറ്റുള്ളവർക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു.

    2021ലെ ഹൃദയദിന സന്ദേശം *'ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect)* എന്നാണ്. ഇപ്പോൾ പ്രബലമായിരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂർവം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart). അതിനായി മൂന്ന് സ്തൂപങ്ങളാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത്.

    *1. നീതിയും സമത്വവും (Equtiy)*
    ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിക്കുക. ഏവരെയും ശാക്തീകരിക്കാൻ ഉതകുന്നവിധം സാങ്കേതികവിദ്യ സുലഭമാക്കുക. ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.

    *2. പ്രതിരോധം (Prevention)*
    പഥ്യമായ ഭക്ഷണംകഴിച്ചും, പുകവലി നിർത്തിയും, വ്യായാമം ചെയ്തും ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങൾക്ക് ഹൃദ്രോഗമോ ഹൃദയപരാജയമോ പ്രമേഹമോ അമിത രക്തസമ്മർദമോ വർധിച്ച ദുർമേദസ്സോ ഉണ്ടെങ്കിൽ കോവിഡ് വ്യാപനകാലത്തുപോലും യാതൊരു വൈമനസ്യവും കാണിക്കാതെ ചെക്കപ്പുകളും ചികിത്സയും കൃത്യമായി ചെയ്യുക.

    *3. സമൂഹം (Communtiy)*
    ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികൾ കോവിഡ് മഹാമാരിയുടെ മൂർധന്യാവസ്ഥയിൽ പലതരം കഷ്ടപ്പാടുകൾക്ക് ഇരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അവരെ രോഗാതുരരാക്കി. അതുകൊണ്ട് മഹാമാരികാലത്തും ഏക ആശ്രയമായ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഏവർക്കും പ്രാപ്തമാകും വിധം പ്രചരിപ്പിക്കാം.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728