Header Ads

ad728
  • Breaking News

    12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജികൈലാസും ഒന്നിക്കുന്നു

    08-09-2021 ബുധൻ

    നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമ  ഒരുങ്ങുന്നു. മോഹൻലാൽ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തിയത്. 

    ''കാത്തിരിപ്പ് അവസാനിച്ചു!"

    2021 ഒക്ടോബറിൽ ആരംഭിക്കുന്ന ഷാജി കൈലാസിനൊപ്പമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഞാൻ പ്രഖ്യാപിക്കുന്നത് വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ്. രാജേഷ് ജയറാം തിരക്കഥയെഴുതി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം 12 വർഷങ്ങൾക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ''. ഷാജി കൈലാസിനും ആന്റമി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്ക് വച്ച് കൊണ്ട് മോഹൻലാൽ പോസ്റ്റ് ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728