Header Ads

ad728
  • Breaking News

    ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; അശ്വിന്‍ ടീമില്‍, സഞ്ജു ഇല്ല, ധോനി ഉപദേശകന്‍



    ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

    ഏറെക്കാലമായി നിശ്ചിത ഓവർ ടീമിന് പുറത്തുള്ള ആർ. അശ്വിൻ 15 അംഗ സംഘത്തിൽ ഇടം നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർക്കും ടീമിൽ ഇടംനേടാനായില്ല. ശിഖർ ധവാനും ടീമിന് പുറത്തായി.

    മുൻ ക്യാപ്റ്റൻ എം.എസ് ധോനി ടീമിന്റെ ഉപദേശകനായി ഒപ്പമുണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതാണ് ഇക്കാര്യം.

    ഒക്ടോബർ 17 മുതൽ നവംബർ 14 വരെ ഒമാനിലും യു.എ.ഇയിലുമായിട്ടാണ് ടൂർണമെന്റ് നടക്കുന്നത്.

    വിരാട് കോലി നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടി.

    ഇവർക്കൊപ്പം ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ്ബൈ താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

    യു.എ.ഇയിലെ സ്ലോ പിച്ചുകൾ കണക്കിലെടുത്താണ് ഇന്ത്യ സ്പിന്നർമാർക്ക് കൂടുതൽ അവസരം നൽകിയിരിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728