Header Ads

ad728
  • Breaking News

    ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇരിക്കൂർ എ.ഇ.ഒ ഓഫീസ് മാർച്ച്



    ഇരിക്കൂർ : കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ്  ഇരിക്കൂർ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് മാർച്ച് നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട നിവേദനം എ.ഇ.ഒ ഓഫീസറിന് കൈമാറുകയും ചെയ്തു.

      വെൽഫയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ മുനവ്വിർ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു.  ഇരിക്കൂർ മണ്ഡലം കൺവീനർ മുബീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷഹബാസ്, മുബഷിർ, റുബീൻ ശബാബ് എന്നിവർ സംസാരിച്ചു.

      ടി.കെ മുഹമ്മദ്, മുഹമ്മദ്, ഷിബിലി, ഫർസീൻ, ഇഹ്‌സാൻ,ആദിൽ എന്നിവർ നേതൃത്വം നൽകി.
    ➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728