Header Ads

ad728
  • Breaking News

    വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നില്‍; കേരളം മാതൃകയെന്ന് കേന്ദ്രമന്ത്രി.




    വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലെന്ന് കേന്ദ്രം. നെഗറ്റിവ് വാക്‌സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കേരളത്തിനായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. കേന്ദ്രത്തിന്റെ ആകെ വാക്‌സിന്‍ വിതരണം 55 കോടി കടന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടം രാജ്യം വാക്‌സിനേഷനിലൂടെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യംവിലയിരുത്താന്‍ കേന്ദ്രമന്ത്രി അടക്കമുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുമായി മന്‍സുഖ് മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി.

    85 ദിവസത്തിനിടെ 10 കോടി ആളുകള്‍ക്കാണ് ഇന്ത്യ വാക്‌സിനെടുത്തത്. 45 ദിവസത്തിനിടെ ഇത് 20 കോടിയിലേക്കെത്തി. 29 ദിവസം കൂടി പിന്നിട്ട് വാക്‌സിനേഷന്‍ 30 കോടിയായി ഉയര്‍ന്നു. ആഗസ്റ്റ് 6 വരെയുള്ള ദിവസത്തിനുള്ളിലാണ് 50 കോടി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. ആഗസ്റ്റ് 14 വരെയുള്ള കണക്കിലാണ് 54 കോടിയിലെക്കെത്തിയത്.

    സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന്‍ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വര്‍ധിച്ചു.
    സംസ്ഥാനത്തിന് ഇന്നലെ 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി ലഭിച്ചു. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരികയാണ്.
    1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728