Header Ads

ad728
  • Breaking News

    വൈകിട്ട്​ ആറരക്ക്​ ശേഷം വിദ്യാർഥിനികൾ പുറത്തിറങ്ങരുതെന്ന്​ മൈസൂരു സർവകലാശാല

    മൈസൂരു കൂട്ടബലാത്സംഗത്തിന്​ പിന്നാലെ വൈകിട്ട്​ ആറരക്ക്​ ശേഷം പെൺകുട്ടികൾ കാമ്പസിന്​ പുറത്തിറങ്ങരുതെന്ന്​ ഉത്തരവിറക്കി മൈസൂരു സർവകലാശാല. വൈകിട്ട്​ ആറരക്ക്​ ശേഷം മാനസ​ഗം​ഗോത്രിയ കാമ്പസിലേക്ക്​ പോകരുതെന്നാണ്​ നിർദേശം. കൂടാതെ കുക്കരഹള്ളി തടാകത്തിന്​ സമീപം വൈകിട്ട്​ ആറരക്ക്​ ശേഷം പോകുന്നതിനും വിലക്ക്​ ഏർപ്പെടുത്തി._

    _പെൺകുട്ടികൾക്ക്​ മാത്രമാണ്​ ഉത്തരവ്​ ബാധകം. എന്നാൽ ആൺകുട്ടികൾക്കായി ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ല. വിദ്യാർഥിനികൾക്ക്​ മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്​._

    _പൊലീസ്​ വകുപ്പിന്‍റെ വാക്കാലുള്ള നിർദേശം ലഭിച്ചതിനെ തുടർന്നാണ്​ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ്​ സർവകലാശാലയുടെ വാദം.  വൈകിട്ട്​ ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ അധിക സുരക്ഷ ഉദ്യോഗസ്​ഥർ പ​ട്രോളിങ്​ നടത്തുമെന്നും സർവകലാശാല പറഞ്ഞു._

    _കുറ്റകൃത്യം നടന്ന സ്​ഥലത്തേക്ക്​ വിദ്യാർഥിയും സുഹൃത്തും പോകരുതായിരു​ന്നുവെന്നും അവിടം വിജനമായ പ്ര​ദദേശമാണെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജനേന്ദ്ര പ്രസ്​താവന ഇറക്കിയതിന്​ പിന്നാലെയാണ്​ സർവകലാശാലയുടെ 'കരുതൽ' ഉത്തരവുകൾ. വിജനമായ സ്​ഥലത്തേക്ക്​ പെൺകുട്ടികൾ ഒറ്റക്ക്​ സഞ്ചരിക്കരുതെന്നാണ്​ സർക്കുലർ ഉ​ദ്ദേശിക്കുന്നതെന്നും വൈസ്​ ചാൻസലർ കൂട്ടിച്ചേർത്തു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728