Header Ads

ad728
  • Breaking News

    കാട്ടാന ശല്യം;അടിയന്തിര നഷ്ടപരിഹാരം നൽകണം - ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ)



     പയ്യാവൂർ :പയ്യാവൂർ ചന്ദനക്കാംപാറയിൽ ആനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷരെ സഹായിക്കാൻ കർഷകർക്ക്  നഷ്ടപരിഹാരം അടിയന്തിരമായി അനുവദിക്കണമെന്ന് ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആനയിറങ്ങി തെങ്ങ് , കമുക്, കശുമാവ്, തുടങ്ങിയ നിരവധി ഫലവൃക്ഷങ്ങളും, നൂറുകണക്കിന്  വാഴയും നശിപ്പിച്ചു. കൃഷി നശിച്ച ചന്ദനക്കാംപാറ ടൗൺ പ്രദേശത്തെ സേവ്യർ വടക്കേൽ , സജൻ വെട്ടുകാട്ടിൽ, ജയിംസ് കാളിയാനി, വർഗീസ് മൂന്നുപ്ലാക്കൽ, മോഹൻദാസ് പന്നി മൂക്കൽ, പത്മപ്രഭ പുത്തൻപുരയിൽ എന്നിവരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം പയ്യാവൂരിൽ ചേർന്ന ഐഫയുടെ അടിയന്തിര യോഗമാണ് അടിയന്തിര നടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടത്. നഷ്ടപരിഹാരം ഉടൻ അനുവദിച്ചില്ലങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ഐഫ ചെയർമാൻ അഡ്വ.ബിനോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു.  ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷനായിരുന്നു. ജില്ല ഭാരവാഹികളായ ആനന്ദൻ പയ്യാവൂർ, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ജോസ് മഞ്ഞളിയിൽ ,ജോസഫ് വടക്കേക്കര, ജയിംസ് പന്ന്യാംമാക്കൽ, അമൽ കുര്യൻ, തുടങ്ങിയവരും, ജോയി കണ്ണംകുളത്ത് ,  ജേക്കബ്ബ് ജയിംസ്, ഷിനു മൂന്നുപ്ലാക്കൽ, ആൽബിൻ വടക്കേൽ എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728