Header Ads

ad728
  • Breaking News

    എഐയുഡബ്ല്യൂസി എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു


    പയ്യാവൂർ:അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് (എഐയുഡബ്ല്യൂസി ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അസംഘടിത തൊഴിലാളികളുടെ മക്കളിൽ നിന്നും എസ് എസ് എൽ സി,പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും,ക്യാഷ് അവാർഡ് വിതരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി.ഒ മോഹനൻ നിർവഹിച്ചു.എഐയുഡബ്ല്യൂസി കണ്ണൂർ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ളാത്തൂർ അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ജി.ബാബു, ബിജു കുറ്റിയാട്ടൂർ,അനസ് നമ്പ്രം, ശ്രീകണ്ഠാപുരം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ത്രേസ്യാമ്മ മാത്യു, പി.യു സുഹൈൽ, സുധാകരൻ കല്ലായി, എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728