Header Ads

ad728
  • Breaking News

    യുഡിഫ് പയ്യാവൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു



    പയ്യാവൂർ:ചന്ദനക്കാംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  കോവിഡ് വാക്‌സിൻ വിതരണത്തിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രമകേടുകൾക്കെതിരെ, പയ്യാവൂർ പഞ്ചായത്ത് ഭരണ സമിതിയുടെ കെടു കാര്യസ്ഥതക്കെതിരേയും യു ഡിഎഫ് പയ്യാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചന്ദനക്കാംപാറ  പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളത്തിൽ അങ്ങോളമിങ്ങോളം എൽഡിഫ് ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന കൊള്ളരുതായ്മയുടെ ബാക്കി പത്രമാണ് പയ്യാവൂർ പഞ്ചായത്ത് ഭരണസമിതിയിലും, ചന്ദനക്കാംപാറ പി എച്ച് സിയിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഭരണ കക്ഷിയിൽ പെട്ട ആളുകളെ തരം തിരിച്ചു വാക്‌സിൻ നൽകുന്നതിലെ യുക്തിയെന്താണെന്നും, 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെയും, വ്യാപാരി സഹോദരങ്ങളെയും, ഓട്ടോ - ടാക്സി ഡ്രൈവറുമാർ, ആരാധനാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തർ, കിടപ്പു രോഗികൾ വിദേശത്തേക്ക് പോവാൻ നിൽക്കുന്നവർ, അന്യ സംസ്ഥാനത്തു അടക്കം പഠിക്കാൻ പോവുന്ന വിദ്യാർത്ഥികൾ അടക്കമുള്ള പൊതു സമൂഹത്തിനു ഉപകാരപ്പെടുന്ന തരത്തിൽ പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിൽ വേർതിരിവില്ലാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുൻഗണനാ ക്രമത്തിൽ വാക്‌സിൻ കൊടുക്കാൻ അധികൃതർ തയ്യാറാവണമെന്നും അതു ചെയ്യാത്ത പക്ഷം വാക്‌സിൻ വിതരണത്തിൽ രാഷ്ട്രീയം കലർത്തുന്ന നടപടികൾ ഭരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായാൽ ശക്തമായ സമര പരിപാടികളുമായി യു.ഡി.ഫ് മുൻപോട്ടു വരുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട്  ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ടി. എ ജസ്റ്റിൻ അഭിപ്രായപ്പെട്ടു. പയ്യാവൂർ മണ്ഡലം യുഡിഫ് ചെയർമാൻ ഇ.കെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ടെൻസൺ കണ്ടത്തിൻകര മുഖ്യ പ്രഭാഷണം നടത്തി, കെ.ടി  മൈക്കിൾ , ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റുമാരായ സി.പി ജോസ്, ജിത്തു തോമസ്, കുഞ്ഞുമോൻ കുഴിവേലിൽ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തംഗം പി.ആർ രാഘവൻ, പയ്യാവൂർ പഞ്ചായത്ത് യുഡിഫ് അംഗങ്ങളായ  ടി.പി അഷ്‌റഫ്‌, അനീസ് നെട്ടനാനിയിൽ, സിന്ധു ബെന്നി, സിജി ഒഴങ്കൽ, ഐ എൻ ടി യു സി ബ്ലോക്ക്‌ പ്രസിഡന്റ്‌ ബേബി മുല്ലക്കരി, ബിജു കാ രാംകുന്നേൽ, യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ, ജോസ് വണ്ടാംകുന്നേൽ  എന്നിവർ സംസാരിച്ചു. നേതാക്കളായ ജോസ് മുതുപ്പുന്ന, ബിനോയ്‌ ആലുങ്കതടത്തിൽ, ജെയ്സൺ കാട്ടംകോട്ടിൽ, സനൽ പാമ്പാറ, സെബാസ്റ്റ്യൻ വാഴക്കാട്ടു, പ്രിൻസ് കോയിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728