Header Ads

ad728
  • Breaking News

    അശരണർക്ക് ഒരു കൈത്താങ്ങുമായി ഇരിക്കൂർ ഗവ : ഹയർ സെക്കന്ററി സ്കൂൾ പച്ചക്കറി കൃഷി


    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന വിളവുകൾ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മാതൃഭൂമി സീഡ് ക്ലബ്, പരിസ്ഥിതി ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നിവയാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഹെഡ്മിസ്ട്രസ് വി സി ശൈലജയുടെ അധ്യക്ഷതയിൽ കൃഷി ഓഫീസർ ടി.വി ശ്രീകുമാർ നിർവ്വഹിച്ചു. ഒന്നാം ഘട്ടത്തിൽ വെണ്ട,വഴുതന,പച്ചമുളക്, എന്നിവയുടെ കൃഷിയാണ് ഇന്ന് ആരംഭിച്ചത്..സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ്, സീഡ് കോഡിനേറ്റർ വി വി സുനേഷ്, ടി.എം തുളസീധരൻ , കൃഷി അസിസ്റ്റന്റ് എം അനിൽകുമാർ , പി.കെ ബിജു, സി രജിഷ എന്നിവർ സംസാരിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാൽ കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ സാധിക്കാത്തതിനാൽ അധ്യാപകരാണ് മുഴുവൻ പ്രവർത്തനങ്ങളും ചെയ്യുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728