Header Ads

ad728
  • Breaking News

    പുതിയ ബാറുകളും ബെവ്‌കോ ഔട്ലെറ്റുകളും തുറക്കൽ;വി.എം സുധിരന് പിന്തുണയുമായി വനിതാ മദ്യനിരോധന സമിതി

    പയ്യാവൂർ: കേരളത്തിൽ ആറ് ഇരട്ടി പുതിയ ബാറുകളും ബെവ്‌കോ ഔട്ലെറ്റുകളും തുറന്ന് കുട്ടികളെയും മുതിർന്നവരെയും ലഹരിയിലാഴ്ത്തി അവരുടെ   പണം കൊള്ളയടിച്ച് ഖജനാവ് വീർപ്പിച്ച് ധൂർത്തടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എം സുധിരൻ നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച്  ജില്ല വനിതാ മദ്യനിരോധന സമിതി.
    അതിനായി ഈ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള എല്ലാ സംഘടനകളും ഒത്തൊരുമിച്ച് ഇതിനായി പോരാടാൻ രംഗത്ത് വരണമെന്നും യോഗം ഉദ്ഘാടനം ചെയ്യത് സംസാരിച്ച കണ്ണൂർ വനിതാ പ്രസിഡണ്ട് ഐ സി മേരി. കുടുബങ്ങളിലെ മദ്യപാനത്തിന് ഏറ്റവും കുടുതൽ ഇരകളാകുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. കൊറോണ മൂലം തൊഴിലില്ലാതെ സാമ്പത്തിക വിഷമതകൾ വേട്ടയാട്ടത്തിനൊടൊപ്പം കുടുബത്തിലെ മദ്യപാനം കൂടിയാകുമ്പോൾ കുടുബ ബന്ധങ്ങൾ തകരുകയും കുഞ്ഞുങ്ങൾ മാനസിക സമ്മർദത്തിന് അടിമ പെടുകയും ചെയ്യുന്നു. സമൂഹത്തിൽ മദ്യപാനം മൂലം ആത്മഹത്യകളുടെ നിരക്ക് അനുദിനം വർദ്ധിച്ചുവരുന്നുവെന്നും യോഗം വിലയിരുത്തി. സർക്കാറിൻ്റെ പുതിയ ബാറുകൾ തുറക്കുന്ന നീക്കത്തിനെതിരെ അമ്മമാർ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.ഷീബ തെക്കേടത്ത് ,കുഞ്ഞമ്മ തോമസ്, സൗമ്യ ഇസബെൽ മട്ടന്നൂർ, കരോളിൽ ആൻ്റണി, ഷാഹിദാ ലത്തിഫ്, ലില്ലി ജെയിംസ്, അനിത എം പദ്മജ സുരേഷ്, ഷാനി മേലാട്ട്. റൂബി മാനുവൽ, ബിജി ബാബു, ജാൻസി വിൽസൺ,നാണി,പ്രേമവല്ലി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728