Header Ads

ad728
  • Breaking News

    ഏറ്റുപാറയിൽ രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു


    പയ്യാവൂർ:ഏറ്റുപാറയിൽ ആരംഭിച്ച രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഉദ്ഘാടനം അഡ്വ.സജീവ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. ലോകത്ത് ഏറ്റവും ചുരുങ്ങിയ ചിലവിൽ ടെലികോം ഉപയോഗിക്കാൻ സാധിക്കുന്ന നിലയിൽ ഇന്ത്യക്കുള്ള വളർച്ചയിൽ രാജീവ്‌ ഗാന്ധിയുടെ പങ്ക് മറക്കാനാവാത്തതാണ്. ഇന്ത്യയുടെ വളർച്ചയിൽ യുവജങ്ങൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞു വോട്ടവകാശത്തിനുള്ള പ്രായം 18 വയസാക്കി കുറച്ച അദ്ദേഹത്തിന്റെ പേരിൽ ഒരു യുവജന ക്ലബ്‌ തുടങ്ങുന്നത് വാർത്തമാനകാലത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ക്ലബ്ബ് പ്രസിഡണ്ട് ടോം ചക്കാങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌  മിൽട്ടൺ ചാണ്ടിക്കൊല്ലി , കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഇ കെ കുര്യൻ ,യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റം, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി തോമസ് കോവാട്ട്, സനൽ പാമ്പാറ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളായ റിനിൽ മറ്റത്തിനാനിക്കൽ , അമൽ കണിയാംപടിക്കൽ, ആൽബിൻ മാളോല , ജോമിൻ തേക്കുംകാട്ടിൽ  തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728