Header Ads

ad728
  • Breaking News

    ക്വുആനിന്റെ വെളിച്ചം മനസ്സിനെ ശാന്തമാക്കും: ഐ.എസ്.എം

    കണ്ണൂർ: ഖുർആനിന്റെ വെളിച്ചം ആത്മീയമായ ചൈതന്യം വളർത്താനും മനസ്സിനെ ശാന്തമാക്കാനും സാധിക്കുന്നതാണെന്ന്     കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. ഐ.എസ്. എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര  ക്വുർആൻ പഠന പദ്ധതിയായ “വെളിച്ചം” പരിപാടി യുടെ ഉദ്ഘാടനം കണ്ണൂരിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക ലോകത്ത് ഉപഭോഗസംസ്കാരം വളർത്തുന്ന മാനസിക സംഘർഷങ്ങൾ മുതൽ സാമ്പത്തിക- സാമൂഹിക പ്രതിസന്ധികൾക്ക് വരെയുള്ള പരിഹാരം ക്വുർആൻ വിവരിക്കുന്നുണ്ട്.എല്ലാ വിഭാഗം ജനങ്ങളിലേക്കും ക്വുർആനിൻ്റെ വെളിച്ചം എത്തിക്കാൻ “വെളിച്ചം”പദ്ധതിക്ക് സാധിക്കുന്നു എന്നത് സന്തോഷകരമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. 
    ഐ.എസ്. എം.ജില്ലാ ജോ: സെക്രട്ടറി ഷെഫീഖ് ഇലാഹി അധ്യക്ഷനായിരുന്നു. മൗലവി നൗഷാദ് ഉപ്പട, മൊയ്തു മുട്ടം പഴയങ്ങാടി,എം.എസ്.എം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ്  നിഷാൻ ടമിട്ടോൺ, കെ.വി സലീം, ഡോ: എ.വി. അബ്ദുല്ല, അബ്ദുസ്സത്താർ, നിസാമുദ്ദീൻ, ഇഖ്ബാൽ സിറ്റി, എം.കെ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. "ബാലവെളിച്ചം" പദ്ധതിയുടെ ഉദ്ഘാടനം എം.എസ്. എം മണ്ഡലം പ്രസിഡണ്ട് അഫ്സൽ വാരം നിർവ്വഹിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728