Header Ads

ad728
  • Breaking News

    എഐയുഡബ്ല്യൂസി കണ്ണൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തും





    പയ്യാവൂർ:എഐയുഡബ്ല്യൂസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ 5ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നിൽപ്പ് സമരം നടത്തും.നിർമാണ തൊഴിലാളി പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക,പെൻഷൻ കുടിശി അടിയന്തരമായി കൊടുത്ത് തീർക്കുക,വിവാഹ ധന സഹായം വർധിപ്പിക്കുക,വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് ഒന്നാം ക്ലാസ്സ്‌ മുതൽ നടപ്പിലാക്കുക, തൊഴിലാളികളുടെ മരണാനന്തര സഹായം രണ്ട് ലക്ഷം രൂപയായി വർധിപ്പിക്കുക,കോവിഡ് ധനസഹായം  പതിനായിരം  രൂപ വച്ച്  തൊഴിലാളികൾക്ക് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിക്കുന്നെതെന്ന് എഐയുഡബ്ല്യൂസി കണ്ണൂർ ജില്ലാ പ്രസിഡന്റ്  നൗഷാദ് ബ്ളാത്തൂർ പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728