Header Ads

ad728
  • Breaking News

    പി ടി ചാക്കോ കേരള രാഷ്ട്രീയത്തിലെ ചരിത്ര പുരുഷൻ - ബിനു മണ്ഡപം

     പയ്യാവൂർ: തന്റെ ചുറ്റുപാടുകളിൽ നിലനിന്ന അനീതിക്കും ചൂഷണത്തിനും എതിരെ നിലപാടുകൾ സ്വീകരിക്കുകയും, ഒറ്റയാൾ പട്ടാളം ആയി പട പൊരുതുകയും ചെയ്ത ധീര നേതൃത്വം ആയിരുന്നു ശ്രീ പി ടി ചാക്കോ. കർഷകജനതയുടെ വിവിധ പ്രശ്നങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ സ്വന്തം പാർട്ടി നേതൃത്വത്തിന് പോലും അദ്ദേഹത്തെ അനഭിമതൻ ആക്കി എങ്കിലും താൻ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന് വേണ്ടി ഉയർത്തിയ നിലപാടുകളിൽ ഉറച്ചു നിന്ന അദ്ദേഹം ആധുനിക രാഷ്ട്രീയ പ്രവർത്തകർ മാതൃകയാക്കേണ്ട മഹദ് വ്യക്തിത്വമാണ്  എന്ന് കേരള കോൺഗ്രസ് എം കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ബിനു മണ്ഡപം പറഞ്ഞു. കേരള കോൺഗ്രസ് എം വണ്ണായി കടവ് വാർഡ് കമ്മിറ്റി നടത്തിയ പി ടി ചാക്കോയുടെ അമ്പത്തിയേഴാം അനുസ്മരണദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡണ്ട് ചാക്കോ കാരി തുരുത്തേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ലിജു പാറയിൽ, തോമസ് ഓലിക്കൽ,ജോയി മണ്ഡപത്തിൽ, ശിവദാസൻ പെരും കുളത്ത്, സാജു ഓലിക്കൽ,ടെന്നീസ് ജോസഫ്, സി ഡി മാത്യു, ജോളി പരത്തനാൽ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728