Header Ads

ad728
  • Breaking News

    ആഘോഷമില്ലാത്ത ദിവസങ്ങൾ വരുമാനംനിലച്ച് പന്തൽപ്പണിക്കാരും വാടക സ്റ്റോറുടമകളും



    കോവിഡ് മഹാമാരിയിൽ ആഘോഷങ്ങളില്ലാതായപ്പോൾ ജീവിതംതന്നെ ചോർന്നു പോകുന്ന അവസ്ഥയിലാണ് പന്തൽപ്പണിക്കാരും വാടക സ്റ്റോറുടമകളും. രണ്ടുവർഷമായി പണിയില്ലാത്തതിനാൽ സാമ്പത്തിക ഞെരുക്കംമൂലം അനുഭവിക്കുന്ന മാനസിക സമ്മ‍ർദവും ചെറുതല്ല. ടാർപോളിൻ ഷീറ്റുകൾ, അലങ്കാര-തുണി പന്തലുകൾ, മേശ, കസേര, സ്റ്റീലിന്റെയും ചെമ്പിന്റെയും പാത്രങ്ങൾ, വലിയ ഫാനുകൾ, സവോള അരിയാനുപയോഗിക്കുന്ന യന്ത്രങ്ങൾ എന്നിങ്ങനെ വാടകയ്ക്ക് നൽകുന്ന ചെറുതും വലുതുമായ സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി നശിച്ച് തുടങ്ങിയിരിക്കുകയാണ്. ലക്ഷങ്ങൾ കടമെടുത്ത് മുതൽ മുടക്കിയാണ് പലരും സാധനങ്ങൾ വാങ്ങുന്നത്_.

    _പലർക്കും സാധനങ്ങൾ സൂക്ഷിക്കാൻ സ്വന്തമായി ഗോഡൗണുകളും കടകളും ഇല്ല. വരുമാനം നിലയ്ക്കുമ്പോഴും മാസവാടക നൽകേണ്ടി വരുന്നതും ഇവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728