Header Ads

ad728
  • Breaking News

    പ്രതീക്ഷ കോട്ടൂരിന്റെ ഓണപ്പുടവ -' ഓണക്കോടി വിതരണം സമാപിച്ചു.

    ശ്രീകണ്ഠപുരം: കഴിഞ്ഞ കാലങ്ങളിൽ മികച്ച  കർഷകരായിരുന്ന നാടിന്റെ നട്ടെല്ലായിരുന്ന ഇപ്പോൾ പ്രയാധിക്യം കാരണം  വിശ്രമജീവിതം നയിക്കുന്നവർക്കായി കോട്ടൂർ പ്രതീക്ഷ 'ഏർപ്പെടുത്തിയ ഓണക്കോടി വിതരണം സമാപിച്ചു. കോട്ടൂർ ചാക്യാറയിൽ നടന്ന സമാപന ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ:ഫിലോമിന ടീച്ചർ അർഹരായവർക്ക് ഓണപ്പുടവ നൽകി ആദരിച്ചു. അനൂപ് കുമാർ, സി.മധു, കെ.ബിജു, സോണി, അശ്രഫ്, സുരേഷ് കെ.വി, എന്നിവർ സംസാരിച്ചു. 

    ഇരുപത്തി അഞ്ച് ഓളം കുടുംബങ്ങളിലേക്ക് ഓണക്കോടി എത്തിച്ച് വ്യത്യസ്തമായ ഒരു ഓണാഘോഷം സംഘടിപ്പിച്ചാണ് കോട്ടൂർ പ്രതീക്ഷ ശ്രദ്ധേയമായത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728