Header Ads

ad728
  • Breaking News

    ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി



    15-08-2021

    രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി പതാക ഉയര്‍ത്തിയത്. അതിന് മുമ്പ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി. അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമെന്നാണ് മോദി ഈ ദിനത്തെ വിശേഷിപ്പിച്ചത്. ഇത്തവണ പുതു ഊര്‍ജം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വാതന്ത്ര്യ ദിനത്തിന് സാധിക്കട്ടെയെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ച നടത്തി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728