Header Ads

ad728
  • Breaking News

    കണ്ണൂരിലെ ഐ ടി പാർക്ക് സജീവ പരിഗണയിൽ :അഡ്വ സജീവ് ജോസഫ് എം എൽ എ ക്ക് മറുപടി നല്കി മുഖ്യമന്ത്രി

    ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് ഐ ടി പാർക്ക്‌ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്ന് നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയുടെ ചോദ്യോത്തര വേളയിൽ ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ്  ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയാണ് ജില്ലയിൽ പ്രഖ്യാപിച്ച ഐ ടി പാർക്കിന്‌ വേണ്ടിയുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്.

    കണ്ണൂർ ജില്ലയിലെ ഐ ടി പാർക്കിനുള്ള ശ്രമങ്ങൾ ഏത് ഘട്ടത്തിലാണെന്നും, പുരോഗതി വിശദീകരിക്കാമോ? തുടങ്ങിയ എം എൽ എ യുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് ഐ ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മറുപടി.ബാംഗ്ലൂരിനോട് ഏറ്റവും അടുത്ത് ബന്ധപ്പെടാവുന്ന പ്രദേശം എന്ന നിലയിലും വിമാനത്താവള അനുബന്ധ വികസനസാധ്യത മുന്നിൽ കണ്ടും കണ്ണൂരിലെ ഐ ടി പാർക്കിന് വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐ ടി അനുബന്ധ പാർക്കുകളുടെ നിലയിലേക്ക് ഉയർത്താവുന്ന തരത്തിലുള്ള സംരംഭങ്ങൾക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    എന്നാൽ ഈ പാർക്ക് എവിടെ സ്ഥാപിക്കും എന്നത് സംബന്ധിച്ചോ, പൊതു, സ്വകാര്യ, പങ്കാളിത്ത പദ്ധതി ആയിരിക്കുമോ എന്നത് സംബന്ധിച്ചും മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.കണ്ണൂർ വിമാനത്താവളത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇരിക്കൂർ അടക്കമുള്ള മലയോര പ്രദേശങ്ങളിൽ ഇത്തരം ഒരു ഐ ടി പാർക്ക്‌ സ്ഥാപിക്കുന്നത് ഐ ടി പ്രൊഫഷനുകൾക്ക് വലിയ സാധ്യത സൃഷ്ടിക്കും.പഠനം കഴിഞ്ഞ് ഐ ടി അനുബന്ധ  ജോലി ചെയ്യുന്ന പ്രദേശത്തെ ആയിരക്കണക്കിന് യുവാക്കളാണ് അന്യസംസ്ഥാനങ്ങളിൽ കഴിയുന്നത്. ഇവരെ ഉപയോഗപ്പെടുത്തി വലിയ പുരോഗതിക്ക് ഉപകരിക്കുന്ന പദ്ധതിയാണ് നിർദ്ധിഷ്ട ഐ ടി പാർക്ക്‌.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728