Header Ads

ad728
  • Breaking News

    ചെമ്പേരി വൈഎംസിഎ സ്വാതന്ത്യദിനത്തിൽ ആശാവർക്കർമാരെ ആദരിക്കും


    പയ്യാവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചെമ്പേരി വൈ എം സി എ കോവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ ധീരമായി പോരാടുന്ന പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാരെയും ആദരിക്കുന്നു . ആഗസ്റ്റ് 15 - ന് രാവിലെ 10.00 മണിക്ക് ഏരുവേശ്ശി പഞ്ചായത്തു ഹാളിൽ നടക്കുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്യും. ചെമ്പേരി വൈ എം സി എ പ്രസിഡണ്ട് കെ . വി  ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. വൈ എം സി എ നോർത്ത് സോൺ കോ ഓർഡിനേറ്റർ ഇമ്മാനുവേൽ ജോർജ് , കണ്ണൂർ സബ് റീജിയൻ വൈസ് ചെയർമാൻ വി ജെ ഷാജിമോൻ  , പ്രോഗ്രാം കോ ഓർഡിനേറ്റർ സിബി പുന്നക്കുഴി , ജോമി ജോസ് ചാലിൽ , ബാബുക്കുട്ടി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728