Header Ads

ad728
  • Breaking News

    അഫ്ഗാനില്‍ കുടുങ്ങിയ 41 മലയാളികളെ തിരിച്ചെത്തിക്കണം; കേരളം കേന്ദ്രത്തിന് കത്തയച്ചു


    തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് കേരളം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. അഫ്ഗാനില്‍ കുടുങ്ങിയ 41 മലയാളികളെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്കയാണ് കത്തയച്ചിരിക്കുന്നത്.  

    അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിരവധി ഫോണ്‍വിളികള്‍ വരുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ പാസ്‌പോര്‍ട്ടുകളും വിലപ്പെട്ട രേഖകളും താലിബാന്‍ പിടിച്ചെടുത്തതായി ചിലരുടെ സന്ദേശങ്ങളില്‍ ഉണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

    അഫ്ഗാനിലെ മലയാളികളുടെ ജീവന് വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അവരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728