Header Ads

ad728
  • Breaking News

    ഉളിക്കൽ കുമ്പങ്ങോട് കോളനിയിൽ സഹായ ഹസ്തവുമായി എസ്‌വൈഎസ് സ്വാന്തനം പ്രവർത്തകർ.



    ഇരിട്ടി:കോവിഡ് വ്യാപനം രൂക്ഷമായ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ  പതിനഞ്ചാം വാർഡ് കുമ്പങ്ങോട് കോളനിയിൽ സഹായ ഹസ്തവുമായി എസ്‌വൈഎസ് നുച്ച്യാട് യൂണിറ്റ് സ്വാന്തനം പ്രവർത്തകരെത്തി. 
    ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ
    കോവിഡ് വ്യാപന പ്രദേശമാണ് പരിക്കളം കുംബങ്ങോട് കോളനി.കോവിഡ് വ്യാപനം ശക്തമായ തോടെ ഇവിടെ ജില്ലാ റൂറൽ പോലീസ്  കടയിൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.അറുപതോളം പേരാണ് ഈ കോളനിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.സ്ഥലത്ത് ആരോഗ്യ വകുപ്പ് പ്രവർത്തകർ ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്തടുത്തായി 35 ലധികം വീടുകൾ ഉള്ള ഈ കോളനിയിൽ ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പഞ്ചായത്ത് അംഗം രാമകൃഷ്ണൻ്റെ ആവശ്യപ്രകാരം ഈ കോളനിയിൽ ഭക്ഷ്യ കിറ്റ് നൽകാൻ നുച്ച്യാട്  എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ മുന്നോട്ടുവന്നത്.  
    ഉളിക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു.
    കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അഷ്റഫ് സഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത മേഖല  മുശാവറ ഉപാധ്യക്ഷൻ മുഹമ്മദലി മുസ്ലിയാർ ഗ്രാമപഞ്ചായത്ത് അംഗം കോയാടൻ രാമകൃഷ്ണന് നൽകി  വിതരണോദ്ഘാടനം നിർവഹിച്ചു. 
    എസ്‌വൈഎസ് ഇരിട്ടി സോൺ സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി, മുഹമ്മദ്,നവാസ് അമാനി സംസാരിച്ചു.
    തുടർന്ന് സാന്ത്വനം പ്രവർത്തകരും പരിക്കളം ആർആർടി വളണ്ടിയർമാരും ചേർന്ന് കോളനിയിലെ 35 വീടുകളിലേക്കും പച്ചക്കറിയും ഭക്ഷ്യ വസ്തുക്കളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു.സാന്ത്വനം വളണ്ടിയർമാരായ ജാബിർ കെപി,സഹീർ യുകെ,സഈദ്, മുത്തലിബ്,ഹാഷിം സഅദി,മുഹമ്മദ് റഫീഖ് നിസാമി തുടങ്ങിയവർ നേതൃത്വം നൽകി.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728