കതിർ സ്വയം സഹായ സഘം മണ്ണെരിയിൽ ആരംഭിച്ച പുഷ്പ കൃഷി കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘടനം ചെയ്യുന്നു.
പുഷ്പ കൃഷി ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: കതിർ സ്വയം സഹായ സംഘം പുഷ്പ കൃഷി ആരംഭിച്ചു. മണ്ണേരിയിലെ സ്വകാര്യവ്യക്തിയുടെ മൂന്ന് ഏക്കർ സ്ഥലത്താണ് പുഷ്പ കൃഷി ആരംഭിച്ചത്. വിത്തിടീൽ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് കെ കെ വിനോദ് അധ്യക്ഷനായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിത, പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് അംഗം എം കെ നിഷമോൾ, കല്യാട് ബാങ്ക് പ്രസിഡന്റ് കെ പ്രദീപൻ, കല്യാട് കൃഷി ഭവൻ കൃഷി അസിസ്റ്റന്റ് പി അജീഷ് എന്നിവർ പങ്കെടുത്തു.
കതിർ സ്വയം സഹായ സംഘം സെക്രട്ടറി പി നിഖിൽ കുമാർ സ്വാഗതം പറഞ്ഞു.
No comments