Header Ads

ad728
  • Breaking News

    ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍; അഭിമാനനേട്ടവുമായി ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്ര




       ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര. ഹംഗറിയിലെ ബുദാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം. 15-കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്. ന്യൂജേഴ്സിയിൽ നിന്നുള്ള അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവും 25 ദിവസവുമാണ്._prmedia

    _19 വർഷമായി ഈ റെക്കോഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു. 2002 ഓഗസ്റ്റ് 12-നായിരുന്നു സെർജി കർജാകിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോഡ് സ്വന്തമാക്കിയത്. അന്ന് 12 വയസ്സും ഏഴു മാസവുമായിരുന്നു സെർജിയുടെ പ്രായം._prmedia

    _കഴിഞ്ഞ കുറച്ചു മാസങ്ങളായി ബുദാപെസ്റ്റിൽ വിവിധ ടൂർണമെന്റുകളിൽ അഭിമന്യു പങ്കെടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ വെസെർകെപ്സോ ടൂർണമെന്റിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെന്റിലും വിജയിച്ച താരം ബുദാപെസ്റ്റിൽ തന്റെ മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കുകയായിരുന്നു._prmedia


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728