Header Ads

ad728
  • Breaking News

    കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ പയ്യാവൂരിൽ ധര്‍ണ്ണാ സമരം നടത്തി





    പയ്യാവൂർ:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പയ്യാവൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ശ്രീകണ്ഠാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ധര്‍ണ്ണാ സമരം നടത്തി. കേരളാ വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.സ്ഥാപനത്തിലെ  നിലവിലുള്ള സാധനങ്ങളുടെ ഈടിന്മേല്‍ 10 ലക്ഷം എങ്കിലും പലിശരഹിത വായ്പ അനുവദിക്കുക, ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നികുതിയും വായ്പകളും അടയ്ക്കാനുള്ള കാലാവധി ഒരു വര്‍ഷത്തേക്ക് എങ്കിലും നീട്ടി തരുക, സാംസ്‌കാരിക ക്ഷേമനിധിയിലൂടെ മുന്‍പ് ലഭിച്ചിരുന്ന അടിയന്തര ധനസഹായമായ 2000 രൂപ പോലെ തുടര്‍ന്നും സഹായങ്ങള്‍ നല്‍കുക,നിരന്തരം ജനങ്ങള്‍ ബന്ധപ്പെടാത്ത സ്ഥാപനങ്ങള്‍ ആയതിനാല്‍ മരണ വീടുകളിലേക്ക് സാധനം എത്തിക്കേണ്ടതുകൊണ്ട് അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ച് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുക, വാക്‌സിന്‍ എടുത്ത ആളുകളെ പങ്കെടുപ്പിച്ച് കല്യാണങ്ങളും ആഘോഷങ്ങളും പരമാവധി 200 പേരെയെങ്കിലും ഉള്‍പ്പെടുത്തി നടത്തുവാനുള്ള അനുമതി ഉണ്ടാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പയ്യാവൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ശ്രീകണ്ഠാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം  കേരളാ വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ചാക്കോ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. സാബു കുടിയാന്‍മല അധ്യക്ഷത വഹിച്ചു.കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂണീറ്റ് പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.  ജയകൃഷ്ണന്‍, സുമോദ് കല്യാട്, രാജു മായ, മാത്യു, ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728