Header Ads

ad728
  • Breaking News

    കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് പുനരാരം ഭിക്കണം - അലക്സ് നഗർ വികസന സമിതി




    പയ്യാവൂർ: അലക്സ് നഗർ , ചെരിക്കോട് ,പ്ടാരി പ്രദേശങ്ങളിലെ ഏക  ആശ്രയമായിരുന്ന  കെ എസ് ആർ ടി സി ബസ്സിന്റെ സർവീസ് നിർത്തലാക്കിയത് പുന:സ്ഥാപിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് അലക്സ് നഗർ  വികസന സമിതി ആവശ്യപ്പെട്ടു.ശ്രീകണ്ഠപുരം വിഷൻ...പ്രായമായവരും കുട്ടികളുമടക്കം നിരവധി ആളുകൾ കൂട്ടുംമുഖം  പിഎച്ച് സിയിലും  ഇരിക്കൂർ  ഗവ: ഹോസ്പറ്റിലിലും  എത്തിച്ചേരാനുള്ള  ഏക  ബസ് സർവ്വീസാണ് നിർത്തലാക്കിയത് .ശ്രീകണ്ഠാപുരം ,മടമ്പം ,അലക്സ് നഗർ ,പയ്യാവൂർ റൂട്ടിൽ  ബസ് അനുവദിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കാൻ സർക്കാർ ഇന്നുവരെ തയ്യാറായിട്ടില്ല.ശ്രീകണ്ഠപുരം വിഷൻ....കോവിഡിന്റെ  പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഏക ആശ്രയമായ ബസ് ഒരു മുന്നറിയിപ്പും കൂടാതെ ഏകപക്ഷീയമായി നിർത്തലാക്കിയ നടപടിയെ യോഗം ശക്തമായി അപലപിച്ചു.യോഗത്തിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി  സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്കറിയ  നെല്ലംകുഴി,ടി കെ  വിജയൻ ,ജോൺ തൈക്കാട്ട് ,ജോഷി കടുതോടി എന്നിവർ പ്രസംഗിച്ചു.


    https://chat.whatsapp.com/FrWURc16OHd4Z90JT70AIO

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728