Header Ads

ad728
  • Breaking News

    ഒരു ദേവാലയം തകർത്താൽ ക്രിസ്തീയ വിശ്വാസം തകരില്ല.....മാർ ജോസഫ് പാംപ്ലാനി........ഡൽഹിയിലെ കത്തോലിക്കാ ദേവാലയം നശിപ്പിച്ചതിൽ കേരളത്തിൽ ജനരോഷം ഇരമ്പി



     ഡൽഹി സർക്കാർ ഡൽഹിയിലെ കത്തോലിക്കർ വർഷങ്ങളായി ആരാധനാലയം ആയി ഉപയോഗിച്ചിരുന്ന പള്ളി യാതൊരു മുന്നറിയിപ്പും കൂടാതെ നശിപ്പിച്ചതിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധമിരമ്പി.
     തലശ്ശേരി അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും, കുടുംബങ്ങളിലും, പള്ളി പൊളിച്ചതിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
    രൂപതാതല ഉദ്ഘാടനം ചെറുപുഴ സെന്റ് മേരീസ് പള്ളിയിൽ വെച്ച് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസം പല പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുനീങ്ങിയത് ആണെന്നും ഒരു ദേവാലയം തകർത്തത് കൊണ്ട് ക്രിസ്തീയ വിശ്വാസത്തെ ഇവിടെ ഉന്മൂലനം ചെയ്യാം എന്ന് ആരും വ്യാമോഹിക്കേണ്ട എന്നും പിതാവ് ഓർമ്മിപ്പിച്ചു.
    അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരിഫാദർ ജോസ് വെട്ടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫിലിപ്പ് വെളിയത്ത്, സിബി ജാതി കുളം, ജോസ് പുന്നോത്ത്, റോയി ആശാരി കുന്നേൽ  സാജു പടിഞ്ഞാറേറ്റ്, ജോസ് മുണ്ടുപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു. തലശ്ശേരി അതിരൂപതയിൽ വിവിധമേഖലകളിൽ ബെന്നി പുതിയാമ്പുറം, ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ജോർജ്ജ് വടകര, അഡ്വക്കേറ്റ് ബിനോയ് തോമസ്, അഡ്വക്കേറ്റ് ഷീജ കാറുകുളം, പീയൂസ് പറയിടം, സിസിലി പുഷ്പക്കുന്നേൽ, ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, വർഗീസ് പള്ളിച്ചിറ, അൽഫോൻസ് കളപ്പുര, ജോർജ്ജ് കാനാട്ട്, ബെന്നി മഠത്തി നാൽ, മാത്യു മാസ്റ്റർ, ടോമി വെട്ടിക്കാട്, മൈക്കിൾ ചാണ്ടിക്കൊല്ലി, ജിമ്മി ഐത്തമറ്റം, മാണി പാലക്കൽ   എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728