Header Ads

ad728
  • Breaking News

    കെസിവൈഎം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകാ യുവജന ദിനം സംഘടിപ്പിച്ചു.


    കെ.സി വൈ.എം  യുവജനദിനാഘോഷം സംഘടിപ്പിച്ചു.

    പയ്യാവൂർ: കെസിവൈഎം പൈസക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകാ യുവജന ദിനം സംഘടിപ്പിച്ചു. തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ യുവജന ദിനാഘോഷം യുവജനങ്ങളുടെ കർമ്മ ബോധത്തെ ഉണർത്തുന്നതാണെന്നും, പൈസക്കരി ഇടവകയെ ചലനാത്മകമാക്കാൻ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി എന്നും യുവജനങ്ങൾ കൂടെ നിൽക്കുകയാണെന്നും, കോവിഡ് പ്രതിസന്ധിഘട്ടങ്ങളിലും യുവജനങ്ങൾ പൈസക്കരിയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃക പരമാണെന്നും ചടങ്ങ് ഉൽഘാടനം ചെയ്തുകൊണ്ട് ഇടവകാ വികാരിയും, യൂത്ത് ഡയറക്ടറുമായ ഫാ. സിബി പാലക്കുഴിയിൽ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജിനു വലക്കമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. സനു ഇളംപുരയിടത്തിൽ, സി. ലിജോ , മേഖല പ്രസിഡന്റ് ജോയൽ തൊട്ടിയിൽ, ജോൺസൻ പൈമ്പള്ളിയിൽ, ഡെൽന ഞാറക്കുളത്ത്, ജിതിൻ ചേലനിരപ്പേൽ, ജോബിൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728