Header Ads

ad728
  • Breaking News

    കെസിസി മടമ്പംഫോറോന "ഗ്രാൻഡ് പേരന്റസ് ഡേ" ആഘോഷിച്ചു.



    പയ്യാവൂർ :ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ (കെസിസി) മടമ്പം ഫോറോനയുടെ നേതൃത്വത്തിൽ മാർപാപ്പായുടെ ആഹ്വാനമനുസരിച്ച് പയ്യാവൂർ സെന്റ് ആൻസ് പാരീഷ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ഗ്രാൻഡ് പേരന്റസ് ഡേ ആഘോഷം കെസിസി കോട്ടയം അതിരൂപത വൈസ് പ്രസിഡണ്ട് തോമസ് അരയത്ത് ഉദ്ഘാടനം ചെയ്തു. കെസിസി മടമ്പം ഫോറോന പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ  അധ്യക്ഷത വഹിച്ചു.മടമ്പം ഫൊറോനയിലെ ഗ്രാൻഡ് പേരൻസ് പ്രതിനിധികളായ ആദ്യകാല കുടിയേറ്റ കർഷക ദമ്പതികളായ പറമ്പേട്ട് മത്തായി മേരി എന്നിവരെ കെ സി സി യുടെ ഫോറോന ചാപ്ലിൻ ഫാ.സുനിൽ പാറക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ അതിരൂപത നേതൃത്വം കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ യൂണിറ്റുകൾക്കും പൾസ് ഓക്സിമീറ്റർ വിതരണം ചെയ്യുന്നതിന്റെ ഫോറോന തല ഉദ്ഘാടനം അതിരൂപത ജോയിന്റ് സെക്രട്ടറി സൈമൺ പാഴുക്കുന്നേൽ  നിർവഹിച്ചു. അതിരൂപത ഓർഗനൈസിങ് സെക്രട്ടറി എൻ കെ മത്തായി, ഫൊറോനാ സെക്രട്ടറി മാത്യു ചെട്ടിയാത്ത്, കെ സി സി മടമ്പം ഫൊറോന ട്രഷറർ സജി പുതുപ്പള്ളിമ്യാലിൽ, വൈസ് പ്രസിഡന്റ് മോൻസൺ മുല്ലൂർ , ജോയിന്റ് സെക്രട്ടറി സജി ഞരളക്കാട്ട്  എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728