Header Ads

ad728
  • Breaking News

    വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ ഡോക്ടർ മാരെ ആദരിച്ചു

    പയ്യാവൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ പുതുതായി ചാർജെടുത്ത ക്ലബ്ബ് പ്രസിഡന്റ് ജെറിൻ ജോസ്, സെക്രട്ടറി ഷിനോ ചേന്നാട്ട്, ട്രഷറർ അനീഷ് തോണക്കര, മുൻ പ്രസിഡന്റ്മാരായ പ്രകാശ് ജോൺ, ബിജു പേണ്ടാനത്ത്, വൈസ്മെൻ മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ ജോമോൻ ചെമ്പകശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിൽ ചെമ്പേരി വിമല ഹോസ്പിറ്റലിലെ ഡോ.പ്രിയ, വൈസ്മെൻ ഡയാലിസിസ് സെന്റർ ഓപ്പറേറ്റർ ജസ്റ്റിൻ, ചെമ്പേരി ടൌൺ വൈസ്മെൻ ക്ലബ് മെമ്പറും നൈസ് ഡെന്റൽ ക്ലിനിക് ഡോക്ടറുമായ ഡോ.സ്റ്റെമിൻ, ചെളിമ്പറമ്പിലെ ഹോമിയോ ഡോക്ടറായ ഡോ.റോസ്മിനെയും   പൊന്നാടയണിയിച്ചും,പൂക്കൾ നൽകിയും ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ്  മെമ്പർമാരായ  ജിജോ വേലിക്കകത്ത്, അജയൻ, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ എന്നിവരും പങ്കെടുത്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728