Header Ads

ad728
  • Breaking News

    അഗതി മന്ദിരങ്ങൾക്ക് സഹായവുമായി ടീം കണ്ണൂർ സോൾജിയേഴ്സ്


    കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജില്ലയിലെ അഗതിമന്ദിരങ്ങൾക്കും, പാവപ്പെട്ടവർക്കും സഹായവുമായി ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്.

     പേരാവൂർ, തെറ്റു വഴിയുള്ള കൃപാലയം അഗതി മന്ദിരത്തിലെ അന്തേവാസികൾക്കായി ഒര് മാസത്തെ മരുന്നും, അരിയും ഭക്ഷ്യ ധാന്യങ്ങളും എത്തിച്ച് നൽകി. കൂട്ടായ്മയിലെ അംഗങ്ങളായ വിപിൻ കാക്കേങ്ങാട്, സിജോ ജോസഫ്, ഷൈജു മട്ടന്നൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരുന്നും സാധനങ്ങളും എത്തിച്ചത്. 

    കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും സഹായങ്ങൾ എത്തിച്ച് നൽക്കുകയാണ് കൂട്ടായ്മ. തുടർ ദിവസങ്ങളിലും സഹായ പ്രവർത്തനങ്ങൾ തുടരും എന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728