Header Ads

ad728
  • Breaking News

    ചെമ്പേരി യിലെ നിറവ് പദ്ധതിക്ക് തുടക്കമായി .


    പയ്യാവൂർ : ജൂണിയർ ചേംബർ ഇന്റർനാഷണൽ ചെമ്പേരി ചാപ്റ്റർ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ' നിറവ് ' പദ്ധതിക്ക് തുടക്കമായി . നിർധന കുടുംബങ്ങളിലെ അർഹരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏരുവേശി ഗ്രാമപഞ്ചായത്ത് ചെമ്പേരി ടൗൺ വാർഡ് അംഗം മോഹനൻ മൂത്തേടൻ പദ്ധതി ഉദ്ഘാടനം ചെയ്തു . ചെമ്പേരി ജെസിഐ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു . നിറവ് പദ്ധതിയിലേക്ക് ചെമ്പേരി ജെസിഐ നൽകിയ സംഭാവന നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് , ഹൈസ്കൂൾ പ്രധാനാധ്യാപകൻ എം.ജെ.ജോർജ് , യുപി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസി പോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . എൻഎസ്എസ് യുണിറ്റ് കോ - ഓർഡിനേറ്റർ ഫാ.ജോണി സെബാസ്റ്റ്യൻ , ബിനു ആന്റണി , സുനിൽ പീറ്റർ , ലിജി ജോസഫ് , സിബി പുന്നക്കുഴി , എൻഎസ്എ സ് വോളണ്ടിയർ ലീഡർ ജോസഫ് എം.ബെന്നി , സുനിൽ കുര്യാക്കോസ് , ജോൺസൺ പുലിയുറുമ്പിൽ , ഫ്രാൻസീസ് ആളാത്ത് , ജോയിച്ചൻ പാറത്താനത്ത് , ബാബുക്കുട്ടി കടുകമ്മാക്കൽ , ജ്യോതിരാജ് അയ്യങ്കാനയിൽ , ഷീൻ വേലിക്കകത്ത് , ബീനാമോൾ ടി ജോസഫ് , അനുഭാഗ്യ ജോൺ , സിസ്റ്റർ ഷൈല , ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728