Header Ads

ad728
  • Breaking News

    കേരളാ ബജറ്റ് നിരാശാജനകം- ഇൻഫാം





    പയ്യാവൂർ:കർഷകർ ഏറെ പ്രതീക്ഷയോടെ  കാത്തിരുന്ന ബജറ്റ് കർഷകരെ സംബന്ധിച്ചടത്തോളം നിരാശാജനകമാണെന്നും, റബ്ബറിന്  ഇൻസ്റ്റീവ് 250  രൂപ വരെ ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കർഷകരിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്.എന്നാൽ ഇൻസന്റീവ് ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ല എന്നു  മാത്രമല്ല   കുടിശിക പോലും തീർത്തു കൊടുക്കാൻ സർക്കാർ തയ്യാറായില്ല.കർഷകർ വർഷങ്ങളായി നേരിടുന്ന ദുരിതങ്ങൾക്ക്  പരിഹാരം കണ്ടെത്തുന്നതിന് പകരം ദൈനംദിന ജീവിതത്തിന് കടം തരാം എന്നു പറയുന്നത് ജനാധിപത്യ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്. നാളികേര കർഷകർ, ക്ഷീര കർഷകർ. ,കശുവണ്ടി ഉത്പാദകർ  തുടങ്ങി സമസ്ഥ മേഖലകളും വൻ പ്രതിസന്ധികളെയാണ് നേരിടുന്നത്.വന്യമൃഗങ്ങളെ  നിയന്ത്രിച്ച് കൃഷിയേയും കർഷകന്റെ ജീവനും സംരക്ഷണം ലഭിക്കണമെന്ന പതിറ്റാണ്ടുകളായി  തുടരുന്ന  കർഷകന്റെ നിലവിളിക്ക് ഒരു പരാമർശം പോലും ബജറ്റിൽ ഉണ്ടായിട്ടില്ല.   വന്യമൃഗശല്ല്യത്തിനെതിരെ   ജൂൺ  8 ന് ഇൻഫാം ദേശീയ സമിതി ആഹ്വാനം ചെയ്ത കണ്ണീർ ദിനാചരണം മലയോര മേഖലയിലെ മുഴുവൻ കർഷകരും പ്രതിഷേധ സമരത്തിൽ പങ്കെടുക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ്  ഒറ്റപ്ലാക്കൽ ആഹ്വാനം ചെയ്തു.ഇൻഫാം കണ്ണൂർ ജില്ലാ ജനറൽ ബോഡി യോഗം സൂം മീറ്റിംഗിലൂടെ  ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇൻഫാം അതിരൂപതാ ഡയറക്ടറായി ഫാ തോമസ്   ചെരുവിൽ ചുമതലയേറ്റു.ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ  നെല്ലംകുഴി  അദ്ധ്യക്ഷത വഹിച്ചു.ഇൻഫാം സംസ്ഥാന സെക്രട്ടറി ഫാ ജോസഫ്‌  കാവനാടി,സംസ്ഥാന വൈസ്   പ്രസിഡന്റ്  ഡോ.ജോസഫ് തോമസ് ,സണ്ണി തുണ്ടത്തിൽ,   ജോസ് തോണിക്കൽ ,സണ്ണി പുല്ലുവേലി ,ഷാജി തെക്കേക്കര ,ടോമി ചക്കാലയ്ക്കൽ,ഫാ തോമസ് ചെരുവിൽ  ആന്റണി ജീരകത്തിൽ ,ഉണ്ണികൃഷ്ണൻ ചുഴലി ,ലാലിച്ചൻ കുഴിയാത്ത് ,സുരേഷ് ഓടപ്പന്തി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728