Header Ads

ad728
  • Breaking News

    കോവിഡ് പ്രതിരോധ-സാന്ത്വന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം

    ശ്രീകണ്ഠപുരം നഗരസഭ 14-)o വാർഡിൽ കൗൺസിലർ വിജിൽ മോഹനൻ വിഭാവനം ചെയ്ത കൗൺസിലർ കെയർ - 2020-25





     അഡ്വ.സജീവ് ജോസഫ് എം.എൽ.എ
    ശ്രീകണ്ഠപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സാന്ത്വന -ജീവകാരുണ്യ പ്രവർത്തനങ്ങളിലും ആരോഗ്യ പ്രവർത്തരോടൊപ്പം തന്നെ  തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്ന് ഇരിക്കൂർ എം.എൽ എ അഡ്വ.സജീവ് ജോസഫ് പറഞ്ഞു,
     ശ്രീകണ്ഠപുരം നഗരസഭ 14-)o വാർഡിൽ കൗൺസിലർ വിജിൽ മോഹനൻ വിഭാവനം ചെയ്ത കൗൺസിലർ കെയർ - 2020-25 പദ്ധതിയുടെ ഭാഗമായി വാർഡിലെ മുഴുവൻ കുടുംബങ്ങളിലും നൽകുന്ന പച്ചക്കറി കിറ്റിന്റെ വിതരണോദ്ഘാടനം  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.മാതൃകാപരമായ ഈ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും എം.എൽ.എ അറിയിച്ചു.നഗരസഭ വഴി ലഭ്യമാകുന്ന വികസന പ്രവർത്തനങ്ങൾ കൂടാതെ നിരവധിയായ പദ്ധതികളാണ് കൗൺസിലർ കെയർ മുഖേന സ്വന്തം വാർഡിൽ വിജിൽ മോഹനനും, വാർഡ് വികസന സമിതിയും നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. കൗൺസിലർ വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ, കെ.പി.ഗംഗാധരൻ, പി.പി.മധുസൂദനൻ, ഷാജി.പി പി. തുടങ്ങിയവർ സംസാരിച്ചു...


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728