Header Ads

ad728
  • Breaking News

    ഇന്ധന വില വർധനവിനെതിരെ കെ.സി വൈ. എൽ മലബാർ റീജിയൻ പ്രധിഷേധം രേഖപെടുത്തി



    പയ്യാവൂർ :  .കോവിഡ് മഹാമാരിയാൽ ജനം വലയുംമ്പോഴും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടത്തുന്ന അമിത നികുതി പിരിവ് അവസ്നിപ്പിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട്
    ഇന്ധന വിലവർധനവിനെതിരെ കെ. സി വൈ. എൽ മലബാർ റീജിയന്റെ.നേതൃത്വത്തിൽ മോട്ടോർ വണ്ടി തള്ളി പ്രതിഷേധിച്ചു  ...


          കാസർഗോഡ്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ മലബാർ റിജിയന് കീഴിൽ ഉള്ള ഫോറോനകളായ രാജപുരം, മടമ്പം, പെരിക്കല്ലൂർ എന്നീ ഫോറോനകളിൽ റീജിയൻ ഫൊറോന ഭാരവാഹികളുടെയും ചാപ്ലിൻ മാരുടെയും നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു.

     രാജപുരം ഫൊറോനയിൽ മാലക്കല്ല് വച്ച് നടത്തിയ പ്രതിഷേധത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീ ഷിനോജ് ചാക്കോ ഫ്ലാഗ് ഓഫ്‌ കർമം നിർവഹിച്ചു.
    രാജപുരം ഫൊറോന വികാരി ഫാദർ ജോർജ് പുതുപ്പറമ്പിൽ, 
    കെ സി വൈ എൽ രാജപുരം ഫൊറോന പ്രസിഡൻറ്   സ്റ്റീമി  ആണ്ടുമാലിൽ, റീജിയൻ സെക്രട്ടറി അമൽ അബ്രാഹം
    വെട്ടി കാട്ടിൽ,  ,ഫൊറോനാ ചാപ്ലിൻ ഫാ.ഡിനോ കുമ്മനിക്കാട്ട്  
    മാലക്കല്ല് യൂണിറ്റ് ചാപ്ലിൻ ഫാദർ ബെന്നി  കന്നുവെട്ടിയിൽ എന്നിവർ സംസാരിച്ചു.റീജിയൻ ജോ. സെക്രട്ടറി അനുപ്രിയ പി. ബി, ഫോറോന ഭാരവാഹികളും സന്നിഹിതരായിരുന്നു.

    മടമ്പം ഫൊറോന യിൽ നടന്ന പ്രതിഷേധത്തിൽ 
    ഫാ. സുനിൽ പാറക്കൽ ഫ്ലാഗ് ഓഫ് കർമ്മംനിർവഹിച്ചു. റീജിയൻ പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ, റീജിയൻ ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്  
     ഫൊറോന പ്രസിഡന്റ്  ഡെന്നോ ജോയ്, ഡയറക്ടർ 
    ബിജു മുല്ലൂർ, ഫോറോന ഭാരവാഹികൾ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

     പെരിക്കല്ലൂർ ഫൊറോന യുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ വച്ച് നടത്തിയ പ്രതിഷേധ റാലിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി ബെന്നി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. 
     പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടിഎസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ സി വൈ എൽ പെരിക്കല്ലൂർ ഫൊറോനാ പ്രസിഡന്റ് ജോസിൻ ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ശ്രീ. റംസി വെച്ചുവെട്ടികൾ, സിസ്റ്റർ അഡ്വായിസർ sr. ഐമി, ശ്രീ. ഡെന്നിസ് ഒ എസ് എന്നിവർ സംസാരിച്ചു.


    കെ. സി. വൈ. എൽ മലബാർ റീജിയൻ സമിതി
    29-06-2021

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728