Header Ads

ad728
  • Breaking News

    പെരുവളത്ത് പറമ്പ് റഹ്മാനിയ ഓർഫനേജ് എ. എൽ. പി സ്കൂളിൽ ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി





    ഇരിക്കൂർ : പെരുവളത്ത് പറമ്പ് റഹ്മാനിയ ഓർഫനേജ് എ. എൽ. പി സ്കൂളിൽ ഓൺലൈൻ പഠന പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുലൈഖ ടീച്ചറുടെ വകയുള്ള മൊബൈൽ ഫോണുകൾ സുലൈഖ ടീച്ചർ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്ററെ ഏൽപ്പിച്ചു. സ്റ്റാഫ് കൗണ്സിലിന്റെ വകയുള്ള മൈബൈൽ ഫോണുകൾ നോഡൽ ഓഫീസർ ഹാരിസ് മാസ്റ്റർ ഹെഡ് മാസ്റ്റർക്ക് നൽകി. മൊബൈൽ ഫോണുകൾ നിർധരരായ വിദ്യാർതഥികളുടെ രക്ഷിതാക്കൾക്ക് കൈമാറി.

      ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ.എം ഹംസ അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൽ അസീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ അബ്ദുൽ സലാം ഹാജി,കെ.വി അബ്ദുൽ കാദർ, എസ്.ആർ.ജി കൺവീനർ നൗഷാദ് മാസ്റ്റർ, ഷാന ടീച്ചർ, റൈസ്‌മ ടീച്ചർ, ഫസീല ടീച്ചർ, ഹിജാസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു..

       അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും ഗോകുൽ മാസ്റ്റർ നന്ദിയും പറഞ്ഞു
    ➖➖➖➖➖➖➖


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728