Header Ads

ad728
  • Breaking News

    മദ്യശാലകൾ തുറക്കാൻ എടുത്ത തീരുമാനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതിയും, മുക്തിശ്രീയും ചെമ്പന്തൊട്ടി ടൗണിൽ പ്രതിഷേധ സമരം നടത്തി.


    കോവിഡ്വ്യാ പനത്തിന് എതിരെ അതീവജാഗ്രത തുടരുന്ന ഈ സാഹചര്യത്തിൽ പോലും മദ്യശാലകൾ | തുറക്കുവാനുള്ള തീരുമാനം അപകടകരമാണെന്നും അത് പിൻവലിക്കണമെന്നും.  മദ്യശാലകൾ തുറക്കാൻ എടുത്ത തീരുമാനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതിയും, മുക്തിശ്രീയും ചെമ്പന്തൊട്ടി ടൗണിൽ പ്രതിഷേധ സമരം നടത്തി.
     മനുഷ്യൻ ഉപജീവനത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ കാലത്ത്,മദ്യം നിയന്ത്രണത്തിലൂടെ സമൂഹത്തിലും, കുടുംബങ്ങളിലും ഉണ്ടായ ഗുണകരമായ മാറ്റങ്ങൾ സാമ്പത്തിക ലാഭത്തിനു വേണ്ടി മാത്രം ബോധപൂർവം അവഗണിക്കുന്നതാണ് ഈ തീരുമാനം
    ലോക് ഡൗൺ മൂലം തീരാദുരിതത്തിൽ ആയ ജനങ്ങളുടെ കയ്യിലുള്ള പൈസ കൂടി കവർന്നെടുക്കുക മാത്രമല്ല കോവിൽ വ്യാപനത്തിന്റെ   മറ്റൊരു പ്രത്യാഘാതം കൂടി നാം കാണേണ്ടിവരും. ജനത്തിന്റെ  ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഈ ഗവൺമെന്റ് നിരുത്തരവാദപരമായ തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് മുക്തിശ്രീ അതിരൂപതാ പ്രസിഡണ്ട് ഷിനോ പാറക്കൽ ആവശ്യപ്പെട്ടു.
    ചെമ്പന്തൊട്ടി യൂണിറ്റ് ഭാരവാഹികളായ ജോസഫ് ചാലിങ്കൾ,
     ലോറൻസ് ഇലവ് ത്തിങ്കൽ,
    സിനി കൊച്ചു പുറത്ത്, അന്നമ്മ ഓലിക്കൽ ആലിസ് മേലേടത്ത്, വിൻസി എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728