Header Ads

ad728
  • Breaking News

    _ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി യുഎഇ; വാക്സീൻ സ്വീകരിച്ചവർക്ക് പ്രവേശനം_





              


    ദുബായ്_: _ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ യുഎഇയിലേയ്ക്ക് പ്രവേശിക്കാനാകും. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച റസിഡൻസ് വീസക്കാർക്കാണ് പ്രവേശിക്കാനാകുകയെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഓഫീസ് അറിയിച്ചു_.



    _കൂടാതെ, യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്_.

    🛑 *_മറ്റു നിബന്ധനകൾ_* 👇

    1. _പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം_.

    2. _ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം_.

    3. _പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്_.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728