Header Ads

ad728
  • Breaking News

    ഞങ്ങൾക്ക് ആപ്പും കോപ്പൊന്നുമില്ല': മദ്യശാലകൾ തുറന്നപ്പോൾ പലയിടത്തും നീണ്ട നിര




    _സംസ്ഥാനം അൺലോക്കിലേക്ക് കടന്നു. സർക്കാർ ഓഫീസുകളും ബിവറേജസും തുറന്നു.__ _കെ.എസ്.ആർ.ടി.സിയും സർവ്വീസ് തുടങ്ങി._ _രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രങ്ങള്‍. ടി.പി.ആർ നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും._
    _മദ്യശാലകള്‍ക്ക് മുന്നില്‍ പലയിടത്തും നീണ്ട നിരയാണ് രാവിലെ മുതല്‍ കാണപ്പെട്ടത്. ഒമ്പത് മണിക്കാണ് മദ്യശാലകള്‍ക്ക് തുറക്കാന്‍ അനുമതിയുള്ളൂ.__എന്നാല്‍ ഒമ്പത് മണിയാവും മുമ്പെ ചിലര്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. ബെവ്ക്യു ആപ്പ് ഒഴിവാക്കിക്കൊണ്ടാണ് മദ്യംവിതരണം ചെയ്യുന്നത്._ _അതുകൊണ്ട് രാവിലെ തന്നെ തിരക്കായിരുന്നു._
    _മദ്യശാലകള്‍ തുറന്നതിന്റെ സന്തോഷം പലരും പ്രകടിപ്പിച്ചു. ബെവ്ക്യു ആപ്പ് ഒഴിവാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ചിലര്‍. ലോക്കല്‍ ഫോണാണ്_ _ഉപയോഗിക്കുന്നതെന്നും ആപ് ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. കൃത്യമായ സാമൂഹിക ആകലം പാലിച്ചുകൊണ്ടായിരിക്കും മദ്യവില്‍പന നടത്തുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്._ _ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞിട്ടുണ്ട്._ _പോലീസിന്റെ സേവനവും ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു._
    _രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് മദ്യവില്‍പന നടക്കുക. ഒന്നര മാസത്തോളം മദ്യവില്‍പന നടക്കാതിരുന്നതിനാല്‍ വലിയ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്._ _സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളില്‍ എത്രത്തോളം വില്‍പന നടക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728