Header Ads

ad728
  • Breaking News

    നാളികേര കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണം _ മാർ ജോസഫ് പാംബ്ലാനി



    '

    പയ്യാവൂർ:നാളികേര കർഷകരുടെ പ്രതിസന്ധി  പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന്   മാർ:  ജോസഫ്‌   പാംബ്ലാനി   ഇൻഫാം തലശേരി അതിരൂപതാ ജനറൽ ബോഡി യോഗം  ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു  അദ്ദേഹം 
    തുടർച്ചയായുള്ള   കാലാവസ്ഥാ വ്യതിയാനം   നാളികേരത്തിന്റെ   ഉല്പാദനത്തെ  സാരമായി   ബാധിച്ചിരിക്കുകയാണ്   ഒരു ഭാഗത്ത്   കൃഷി നാശവും മറു ഭാഗത്ത്  വിലസ്ഥിരത  ഇല്ലായ്മയും   കർഷകരെ  വലയ്ക്കുന്നു. ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഉല്പാദന ചിലവും വർഷം തോറും കുത്തനെ  ഉയരുന്ന വളങ്ങളുടേയും   കീടനാശിനികളുടേയും വിലവർദ്ധനയും കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുവാൻ   കാരണമാകുന്നു. ഈ സാഹചര്യത്തിൽ   ചെറുകിട കർഷകരുടെ നാളികേരത്തിന് 50 രൂപ വിലസ്ഥിരത ഉറപ്പാക്കി  നാളികേര കർഷകർക്ക് ഇൻസന്റീവ്   നൽകാൻ സർക്കാർ  തയ്യാറാകണമെന്നും , നാളികേര സംഭരണം പുന:രാരംഭിക്കാനുള്ള  നടപടികൾ അടിയന്തരമായി  നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
    നാളികേര കർഷകരെ സഹായിക്കാൻ  വിവിധ ഏജൻസികൾ  ഉണ്ടെങ്കിലും കേന്ദ്ര-സംസ്ഥാന  സർക്കാരുകളു ടെ   ഏകോപനമില്ലായ്മ മൂലം കർഷകർക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ലെന്നും നാളികേര ഉല്പാദക സംഘങ്ങളെ യും കമ്പനികളേയും   പ്രോത്സാഹിപ്പിക്കണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലും ആവശ്യപ്പെട്ടു  . യോഗത്തിൽ മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു   അദ്ദേഹം .   
    ഇൻഫാം  കണ്ണൂർ ജില്ലാ പ്രസിഡന്റ്  സ്ക്കറിയ   നെല്ലംകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഇൻഫാം അതിരൂപതാ ഡയറക്ടർ ഫാ.തോമസ് ചെരുവിൽ വിഷയാവതരണം  നടത്തി .  ഫാ. ജോസഫ്  കാവനാടി , ഡോ.ജോസഫ്‌ തോമസ് ,സണ്ണി  തുണ്ടത്തിൽ ,സണ്ണി  പുല്ലുവേലി ,ജോസ് തോണിക്കൽ , ഉണ്ണികൃഷ്ണൻ  ചുഴലി , ഷാജി തെക്കേക്കര ,ടോമി  ചക്കാലക്കുന്നേൽ ,  ലാലിച്ചൻ  കുഴിയാത്ത് ,  ആന്റണി  ജീരകത്തിൽ , ജറിൻ  വട്ടക്കുന്നേൽ എന്നിവർ  പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728