Header Ads

ad728
  • Breaking News

    യാത്രയയപ്പിനായി സമാഹരിച്ച തുക ഉപയോഗിച്ച് ഓൺ ലൈൻ പഠന സൗകര്യമൊരുക്കി :-



    യാത്രയയപ്പിനായി സമാഹരിച്ച തുക ഉപയോഗിച്ച് ഓൺ ലൈൻ പഠന സൗകര്യമൊരുക്കി :-



    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഇക്കഴിഞ്ഞ വർഷം പത്താം തരത്തിൽ പഠിച്ച വിദ്യാർത്ഥികളാണ് യാത്രയയപ്പിനായ് സമാഹരിച്ച തുക ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി മാതൃകയായത്. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞയുടൻ യാത്രയയപ്പും ഫോട്ടോയെടുപ്പും ക്രമീകരിച്ചെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ പരിപാടികൾ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.യാത്രയയപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പണം തിരിച്ച് കൊടുക്കാൻ തീരുമാനിച്ചെങ്കിലും കുട്ടികൾ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുകയായിരുന്നു. പഠനോപകരണങ്ങൾ സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഏ സി റുബീന ഏറ്റുവാങ്ങി. പത്താം ക്ലാസ് പ്രതിനിധികളായ മുഹമ്മദ് റോഷൻ എം ,മുഹമ്മദ് മിസബ് സി എച്ച്, സൽമാൻ ഫാരിസ് ആർ.പി, മുഹമ്മദ് ശഹൽ എം പി എന്നിവർ പങ്കെടുത്തു. ടി  സുനിൽകുമാർ , ഇ.പി ജയപ്രകാശ്, പി.കെ ബിജു, ജി ശശികല, എം രമേശൻ ,കെ എ മുജീബുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728