Header Ads

ad728
  • Breaking News

    പെട്രോളിയം വിലയിലെ കഴുത്തറപ്പൻ ടാക്സ് സമ്പ്രദായം പിൻവലിക്കണമെന്ന് കെ.എസ്.യൂ




    പയ്യാവൂർ : ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോളിയം വിലയിലെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയിൽ, ജനദ്രോഹ നടപടികൾക്കെതിരെ  കെ.എസ്.യൂ പയ്യാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹനം തോളിൽ ചുമന്നു പ്രതിഷേധിച്ചു. 
    കേന്ദ്രത്തിൽ കോട്ടിട്ട മോദി ജനങ്ങളുടെ പോക്കറ്റ് അടിക്കുന്നതിൽ ശ്രദ്ധ ചെലുത്തുമ്പോൾ കേരളത്തിൽ മുണ്ടുടുത്ത മോദി കേന്ദ്രത്തിനോടൊപ്പം എത്താൻ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ നേർ ചിത്രമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലെ നികുതി ഈടാക്കൽ എന്നും, നികുതി ഇനത്തിൽ കേന്ദ്ര-സംസഥാന സർക്കാരുകളുടെ പകൽ കൊള്ള ഒഴിവാക്കിയാൽ പെട്രോളിയം ഉത്പന്നങ്ങൾ സാധാരണക്കാർക്ക് 50-60നും ഇടയിൽ രൂപയ്ക്ക് ലഭിക്കുമെന്നും അതിനു സർക്കാരുകൾ തയ്യാറാവണമെന്നും പ്രതിഷേധ സമരം ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീകണ്ടാപുരം നഗരസഭാ കൗൺസിലറും മുൻ കെ.എസ്.യൂ നിയോജക മണ്ഡലം പ്രെസിഡന്റുമായ വിജിൽ മോഹനൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസഥാന ഗവൺമെന്റുകൾ പെട്രോളിയം വിലയിലെ വർദ്ധനവിന് കാരണം മുൻ യൂ.പി.എ ഗവണ്മെന്റ് പെട്രോളിയം വില നിയന്ത്രണം സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തതുകൊണ്ടാണ് എന്നഭിപ്രായപെടുന്നത് സർക്കാരുകൾ ടാക്സ് ഇനത്തിൽ പാവം ജനങ്ങളുടെ പോക്കറ്റ് അടിക്കുന്നതിനു പുകമറ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്നും, നിലവിലെ വിലയുടെ മൂന്നിൽ രണ്ടും ടാക്സ് ഇനത്തിൽ ഗവൺമെന്റുകൾ ഈടാക്കുമ്പോൾ എണ്ണ കമ്പനികൾക്ക് വില നിയന്ത്രണം വിട്ടുകൊടുത്തത് യൂ.പി.എ ഗവണ്മെന്റ് ആണെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പറയുന്നതിലെ യുക്തി എന്താണെന്നു മനസിലാവുന്നില്ലെന്നും, പെട്രോളിയം വിലയിലെ പകൽ കൊള്ള കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾ സംസ്ഥാനമൊട്ടാകെ കെ.എസ്.യൂ സംഘടിപ്പിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തി കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത്ത് സി.ടി പറഞ്ഞു. പയ്യാവൂർ മണ്ഡലം കെ.എസ്.യൂ പ്രസിഡന്റ്‌ പ്രിൻസ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജിത്തു തോമസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മിൽട്ടൺ ചാണ്ടിക്കൊല്ലിയിൽ, പയ്യാവൂർ പഞ്ചായത്തംഗം ടി.പി അഷ്‌റഫ്‌, സനൽ പാമ്പാറയിൽ, ജിനു വലക്കമറ്റത്തിൽ, സച്ചിൻ മാമ്പുഴ, വിപിൻ കുര്യൻ, ജിംസൺ തടത്തിൽ എന്നിവർ സംസാരിച്ചു. ജോസ്‌മോൻ കുഴിവേലിൽ, ആൽബിൻ പാറക്കൽ, സഞ്ജു ചെരുവിൽ, ആൽബർട്ട് ആൻഡ്രൂസ്, അമൽ തോമസ് ഏറ്റുപാറ,  ജോർജ് ജോഷി, ആൽബിൻ മാളോല എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728