Header Ads

ad728
  • Breaking News

    നിർദ്ദന വിദ്യാർത്ഥികൾക്കായി വൈസ്മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ സ്മാർട്ട് ഫോൺ സഹായം.

    ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ദന വിദ്യാർത്ഥികൾക്കായി വൈസ്മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ സ്മാർട്ട് ഫോൺ സഹായം. 

    പയ്യാവൂർ:കോവിഡ് കാലത്തും നിരവധിയായ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുഴുകിയ വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരി , ചെമ്പേരി നിർമല യൂപി സ്കൂളിലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ, ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിന്റെയും, ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ടെസ്സി ഇമ്മാനുവേലിന്റെയും സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ലിസി പോളിന് സ്മാർട്ട് ഫോൺകൾ കൈമാറി.ചെമ്പേരി വൈസ്മെൻ സെക്രട്ടറി അനിൽ പരവരാകത്തു് , ട്രഷറർ ജെയ്മോൻ മറ്റത്തിൻകര, ഗ്രാമ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്നും, അർഹരായ നിർദ്ദന വിദ്യാർത്ഥികൾക്ക്  സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് സ്മാർട് ഫോണുകൾ വിതരണം ചെയ്യുമെന്ന് ക്ലബ്ബ് പ്രസിഡന്റ് അറിയിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728