Header Ads

ad728
  • Breaking News

    അനിയന്ത്രിത പെട്രോൾ വിലവർദ്ധനവ്, എസ് എസ് എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു




     ശ്രീകണ്ഠാപുരം: രാജ്യത്ത് തുടരുന്ന അനിയന്ത്രിത ഇന്ധന വില വർദ്ധനവിനെതിരെ എസ്എസ്എഫ് സംസ്ഥാനത്തെ ആയിരം പെട്രോൾ പമ്പുകളിൽ നടത്തുന്ന പ്രതിഷേധ ത്തിന്റെ ഭാഗമായി SSF ശ്രീകണ്ഠാപുരം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

     പ്രവർത്തകർ മഷിക്കുപ്പിയിൽ ഇന്ധനം വാങ്ങിയും മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുമായി യുമാണ് പ്രതിഷേധിച്ചത്.



     ഇന്ധന വിലവർദ്ധനവ് കാരണം ആവശ്യ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന കുതിപ്പ് സാധാരണക്കാന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണെന്നും ജോലി ഇല്ലാത്ത ലോക്ക് ഡൗൺ  കാലത്ത്  ജനജീവിതം ദുസ്സഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

     ശ്രീകണ്ഠാപുരം,ചാലോട്, ഇരിക്കൂർ,ചെങ്ങളായി  എന്നീ കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകളിൽ നടന്ന പ്രതിഷേധങ്ങൾക്ക് ജലീൽ മാസ്റ്റർ,അബ്ദുറഹ്മാൻ മാസ്റ്റർ ഫായിസ് ഫാളിലി,,സലിം സഖാഫി,മിദ്‌ലാജ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728