കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു
കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ചെങ്ങളായി ടൗണിൽ വച്ച് നടന്ന പരിപാടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ചെത്ത് തൊഴിലാളി യൂണിയൻ സി .ഐ.ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ വി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ ,എം.വി.നാരായണൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡൻ്റ് ഇ.കെ.അജിത്കുമാർ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി കെ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ്.പ്രസിഡൻറ് സുനിൽകുമാർ.ടി.വി.ഒ. നന്ദി പറഞ്ഞു.
No comments