Header Ads

ad728
  • Breaking News

    ചുണ്ടപ്പറമ്പിൽ വൈസ്മെൻ ക്ലബ് പ്രവർത്തനം ആരംഭിച്ചു


    പയ്യാവൂർ: വൈസ്മെൻ ഇന്റർനാഷണൽ ചെമ്പേരി ടൗൺ ക്ലബ് ഈ വർഷം സ്പോൺസർ ചെയ്ത രണ്ടാമത്തെ പുതിയ ക്ലബ് ചുണ്ടപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു . വെസ്റ്റ് ഇന്ത്യ റീജണൽ ഡിസ്ട്രിക്ട് അഞ്ചിൽ ഉൾപ്പെടുന്ന വൈസ്മെൻ ക്ലബ് ഓഫ് ചുണ്ടപ്പറമ്പിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും , സ്ഥാനാരോഹണവും വൈസ്മെൻ ഓഡിറ്റോറിയത്തിൽ  നടന്നു. വൈസ്മെൻ ഇന്റർനാഷണൽ ട്രഷറർ ടി.എം. ജോസ് ഉദ്ഘാടനം നിർവഹിച്ചു. ചെമ്പേരി ടൗൺ ക്ലബ് പ്രസിഡന്റ് പ്രകാശ് ജോൺ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ബിജു പേണ്ടാനത്ത് ആമുഖ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് സി.വി. ഹരിദാസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ഡിസ്ട്രിക്ട് ഗവർണർ എം.ടി. പ്രകാശൻ ചുണ്ടപ്പറമ്പ് ക്ലബിന്റെ പ്രഥമ ഭാരവാഹികളായഓ വി ജെയിംസ് - പ്രസിഡന്റ്, ഷിനോജ് കെ ആചാരി - സെക്രട്ടറി , പി.സി. ജോസഫ് -ട്രഷറർ , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് അധികാര ചിഹ്നങ്ങൾ കൈമാറി. ലഫ്റ്റനന്റ്  റീജണൽ ഡയറക്ടർ  കെ.എം. ഷാജി പുതിയ ക്ലബ്ബിന്റെ സാമൂഹിക സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ മധു പണിക്കർ ചുണ്ടപ്പറമ്പ് ക്ലബ്ബിനുള്ള പതാകകൾ കൈമാറി. ചെമ്പേരി വൈസ്മെൻ മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ . ജോമോൻ ചെമ്പകശേരി , സി കെ സദാനന്ദൻ , ഏരിയ സർവീസ് ഡയറക്ടർ കെ.കെ. പീറ്റർ , മധു തൊട്ടിയിൽ , ചുണ്ടപ്പറമ്പ് ക്ലബ്  സെക്രട്ടറി ഷിനോജ് കെ  ആചാരി എന്നിവർ പ്രസംഗിച്ചു.ചെമ്പേരി ടൗൺ ക്ലബ് ഭാരവാഹികളായ ഷിനോ ചേന്നാട്ട്, ജെയ്സൺ നെല്ലിക്കാത്തടം, അനീഷ് തോണക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728