Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് യൂത്ത് കെയർ സാന്ത്വന വണ്ടികൾ ഫിലോമിന ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

    ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ്സ് -യൂത്ത് കെയർ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ആശുപത്രി യാത്രകൾക്കും, മരുന്നുകൾ എത്തിക്കുന്നതിനും, മറ്റ് അവശ്യ സർവ്വീസുകൾക്കു മായാണ് യൂത്ത് കെയർ സാന്ത്വന വണ്ടികൾ നിരത്തിലറക്കിയിയത് കെ പി .സി.സി.സെക്രട്ടറിയും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സണുമായ ഡോ: കെ.വി.ഫിലോമിന ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ പി .ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എം.ഒ.മാധവൻ മാസ്റ്റർ, പി. പി. ചന്ദ്രാംഗദൻ മാസ്റ്റർ, ഷാജു കണ്ടമ്പേത്ത്, സിജോ മറ്റപ്പള്ളി 
    പി വി.ജയൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലത്തിലും 2 വാഹനങ്ങൾ എന്ന രീതിയിൽ ഇരുപത്തിനാലോളം സാന്ത്വനവാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്, അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തിരാവശ്യങ്ങൾക്ക് ബന്ധപ്പെടുക 9605230318
    9778143357


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728