Header Ads

ad728
  • Breaking News

    ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു




    ചാല: ചാലയിലെ കെ കരുണാകരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി കണ്ണൂരിന്റെ എം പി ശ്രീ കെ സുധാകരൻ അവർകളുടെ ശ്രമഫലമായി അനുവദിച്ചു തന്ന കോവിഡ് കെയർ ആംബുലൻസ് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ സി രഘുനാഥ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. ട്രസ്റ്റ് സിക്രട്ടറി ശ്രീ ശ്രീജിത്ത് വെങ്ങിലോട് സ്വാഗതം പറഞ്ഞു, ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ടി എച് രാധാകൃഷ്ണൻ  അദ്ധ്യക്ഷം വഹിച്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ കെ രാഘവൻ, ശ്രീ കെ വി അനീശൻ, ശ്രീ ഉമേഷ് ചാല, ശ്രീ സായൂജ് നാരയണൻ, ശ്രീ പ്രവീൺ എ കെ, ശ്രീ ധനീഷ് പി പി, കെ രമേശൻ എന്നിവർ സംസാരിച്ചു. സുശാന്ത് കോയ്യോട് നന്ദി പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728